കാസർഗോഡ്: കണ്ണൂരിൽ അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനെത്തിയ നൂറിലധികം സ്ത്രീകൾക്കും കുട്ടികൾക്കും നേരെ സിപിഎം അതിക്രമം ഉണ്ടായിട്ടും അക്രമികളെ പിടികൂടാനോ അറസ്റ്റ് ചെയ്യാനോ പോലീസ് തയാറാകുന്നില്ലെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. പോലീസ് നോക്കി നിൽക്കെയാണ് പയ്യന്നൂരും കരിവെള്ളൂരിലും ക്രിമിനലുകൾ അഴിഞ്ഞാടിയതെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
പിണറായിക്കും താങ്കളുടെ പാർട്ടിക്കാർക്കും സ്ത്രീധനമായി കിട്ടിയതാണോ പയ്യന്നൂരും കരിവെള്ളൂരും കണ്ണൂരും? ഈ ഇരട്ടനീതിയും നെറികേടും താങ്കൾ എത്രകാലം ഒരലങ്കാരമായി കൊണ്ടുനടക്കുമെന്നും സുരേന്ദ്രൻ ചോദിക്കുന്നു. മാധ്യമങ്ങളും പൊതുസമൂഹവും ഈ പ്രശ്നം ഗൗരവമായി കാണേണ്ടതല്ലേയെന്നും ചോദിച്ചാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.