+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിന്ദുവും കനകദുർഗയും നിരാഹാരം തുടങ്ങി

കോട്ടയം: ശബരിമല ദർശനത്തിനെത്തിയ ബിന്ദുവും കനകദുർഗയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരാഹാര സമരം തുടങ്ങി. പോലീസ് അന്യായമായി കസ്റ്റഡിയിൽ വച്ചിരിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. എന്നാൽ കസ്റ്റഡി
ബിന്ദുവും കനകദുർഗയും നിരാഹാരം തുടങ്ങി
കോട്ടയം: ശബരിമല ദർശനത്തിനെത്തിയ ബിന്ദുവും കനകദുർഗയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരാഹാര സമരം തുടങ്ങി. പോലീസ് അന്യായമായി കസ്റ്റഡിയിൽ വച്ചിരിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. എന്നാൽ കസ്റ്റഡി വാർത്ത പോലീസ് നിഷേധിച്ചു.

ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് ഇരുവരും നിരാഹാരം തുടങ്ങിയത്. ശബരിമല ദർശനത്തിന് തിങ്കളാഴ്ച എത്തിയ ഇരുവരും സന്നിധാനത്തിന് 700 മീറ്റർ അകലെ വരെ എത്തിയിരുന്നു. എന്നാൽ ചന്ദ്രാനന്ദൻ റോഡിൽ വച്ച് പ്രതിഷേധക്കാർ വളഞ്ഞതോടെ പോലീസ് ഇവരെ തിരിച്ചിറക്കി. ആദ്യ പന്പയിലെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ച തങ്ങളെ പോലീസ് പോകാൻ അനുവദിക്കുന്നില്ലെന്നും ഫോണ്‍ ഉൾപ്പടെ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണെന്നും ഇരുവരും ആരോപിക്കുന്നു. ബന്ധുക്കളെ വിളിക്കാൻ പോലും പോലീസ് അനുവദിക്കുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് നിരാഹാരം.
More in Latest News :