+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൈക്കോടതി നിരീക്ഷക സമിതിയുമായി സഹകരിക്കുന്നുണ്ട്: ദേവസ്വം ബോർഡ് പ്രഡിഡന്‍റ്

തിരുവനന്തപുരം: ശബരിമലയിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയുമായി സഹകരിച്ചാണ് ദേവസ്വം ബോർഡ് മുന്നോട്ടുപോകുന്നതെന്ന് പ്രസിഡന്‍റ് എ.പത്മകുമാർ. തങ്ക അങ്കി ഘോഷ യാത്രയെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ
ഹൈക്കോടതി നിരീക്ഷക സമിതിയുമായി സഹകരിക്കുന്നുണ്ട്: ദേവസ്വം ബോർഡ് പ്രഡിഡന്‍റ്
തിരുവനന്തപുരം: ശബരിമലയിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയുമായി സഹകരിച്ചാണ് ദേവസ്വം ബോർഡ് മുന്നോട്ടുപോകുന്നതെന്ന് പ്രസിഡന്‍റ് എ.പത്മകുമാർ. തങ്ക അങ്കി ഘോഷ യാത്രയെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും സന്നിധാനത്ത് പൂർത്തിയായെന്നും അദ്ദേഹം അറിയിച്ചു. ചൊവ്വാഴ്ചയാണ് തങ്ക അങ്കി ഘോഷയാത്ര ശബരിമലയിൽ എത്തുന്നത്.

ശബരിമലയിൽ യുവതികൾ പ്രവേശനത്തിന് എത്തിയ സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ചർച്ച നടത്തിയെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് അറിയിച്ചു. ഭക്തർക്ക് എല്ലാ സൗകര്യങ്ങളും സർക്കാരും ദേവസ്വം ബോർഡും ചേർന്ന് ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
More in Latest News :