+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയത്ത് കാറും ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കോട്ടയം: കൊല്ലംതേനി ദേശീയപാതയിൽ മണർകാടിന് സമീപം മാധവൻപടിയിൽ കഐസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഞാലിയാകുഴി സ്വദേശിയായ യുവാവാണ് മരിച്ചതെന്നാണ് വിവരം. കാർ യാത്രികരായ രണ്ടു പേർക്ക് ഗുരു
കോട്ടയത്ത് കാറും ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കോട്ടയം: കൊല്ലം-തേനി ദേശീയപാതയിൽ മണർകാടിന് സമീപം മാധവൻപടിയിൽ കഐസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഞാലിയാകുഴി സ്വദേശിയായ യുവാവാണ് മരിച്ചതെന്നാണ് വിവരം. കാർ യാത്രികരായ രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോട്ടയം ഡിപ്പോയിലെ ബസാണ് അപകടത്തിൽ പെട്ടത്. ബസ് ഡ്രൈവർ ജയകുമാറിനെയും യാത്രികരിൽ ചിലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കോട്ടയത്തും നിന്നും കുമളിക്ക് പോയ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസാണ് അപകടത്തിൽ പെട്ടത്.

പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. കാറിന്‍റെ അമിത വേഗമാണ് അപകട കാരണമെന്നാണ് വിവരം. കാറിലിടിച്ച് ശേഷം ബസ് റോഡ് വശത്തെ മരത്തിലിടിച്ച് നിന്നതിനാൽ പാടത്തേക്ക് മറിയാതെ നിന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു.
More in Latest News :