+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യാസിർ ഷായ്ക്ക് എട്ട് വിക്കറ്റ്; കിവീസ് തകർന്നടിഞ്ഞു

ദുബായ്: പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ന്യൂസിലൻഡ് തകർന്നടിഞ്ഞു. 90 റണ്‍സ് മാത്രമാണ് കിവീസ് ഒന്നാം ഇന്നിംഗ്സിൽ സ്കോർ ചെയ്തത്. എട്ട് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ
യാസിർ ഷായ്ക്ക് എട്ട് വിക്കറ്റ്; കിവീസ് തകർന്നടിഞ്ഞു
ദുബായ്: പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ന്യൂസിലൻഡ് തകർന്നടിഞ്ഞു. 90 റണ്‍സ് മാത്രമാണ് കിവീസ് ഒന്നാം ഇന്നിംഗ്സിൽ സ്കോർ ചെയ്തത്. എട്ട് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ യാസിർ ഷായുടെ പന്തുകൾക്ക് മുന്നിൽ കിവീസ് ബാറ്റ്സ്മാൻമാർക്ക് മറുപടിയുണ്ടായില്ല. 31 റണ്‍സ് നേടിയ ഓപ്പണർ ജീറ്റ് റാവലാണ് സന്ദർശകരുടെ ടോപ്പ് സ്കോറർ.

പാക്കിസ്ഥാന്‍റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോറിനെതിരേ നന്നായി തുടങ്ങിയ കിവീസ് തകർച്ച അപ്രതീക്ഷിതമായിരുന്നു. ഓപ്പണർമാരായ ജീറ്റ് റാവലും ടോം ലാതവും ചേർന്ന് 50 റണ്‍സ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്.

എന്നാൽ പിന്നീട് പവലിയനിലേക്ക് കിവീസ് ബാറ്റ്സ്മാൻമാരുടെ ഘോഷയാത്രയായിരുന്നു. 40 റണ്‍സ് എടുക്കുന്നതിനിടെ 10 വിക്കറ്റാണ് സന്ദർശകർക്ക് നഷ്ടമായത്. ഒരുവശം തകർന്നടിയുന്പോൾ കാഴ്ചക്കാരനായി നായകൻ കെയിൻ വില്യംസണ്‍ (പുറത്താകാതെ 28) മറുവശത്ത് നിന്നു.

12.3 ഓവറിൽ 41 റണ്‍സ് വഴങ്ങിയാണ് യാസിർ ഷാ എട്ട് വിക്കറ്റ് വീഴ്ത്തിയത്. കിവീസ് നിരയിൽ ആറ് പേരാണ് പൂജ്യത്തിന് പുറത്തായത്. പാക്കിസ്ഥാൻ ഒന്നാം ഇന്നിംഗ്സിൽ 418/5 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു.
More in Latest News :