സുക്മ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ എട്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ തെലങ്കാന അതിർത്തിയോട് ചേർന്നുള്ള കിസ്താരം വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
വനത്തിനുള്ളിൽനിന്ന് എട്ടുപേരുടെയും മൃതദേഹം കണ്ടെത്തി. ഡിസ്ട്രിക്റ്റ് റിസേർവ് ഗാർഡിലെ (ഡിആർജി) ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരെന്നും പോലീസ് അറിയിച്ചു. മേഖലയിൽ കൂടുതൽ മാവോയിസ്റ്റുകൾ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തെ തുടർന്ന് സുരക്ഷാസേന തെരച്ചിൽ തുടരുകയാണ്.