തിരുവനന്തപുരം: ഡിസംബർ ഏഴു മുതൽ 13 വരെ തിരുവനന്തപു രത്ത് നടക്കുന്ന 23 ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് അപേക്ഷിക്കാവുന്ന അവസാന തീയതി ഈമാസം 30 വരെ നീട്ടി. വിദ്യാർ ഥികൾക്ക് അനുവദിച്ചിരുന്ന ക്വാട്ട കഴിഞ്ഞിരുന്നെങ്കിലും വിവിധ സ്ഥാപനങ്ങളിൽനിന്നുള്ള അഭ്യർഥന മാനിച്ച് വിദ്യാർഥികളുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ തുടരുന്നതാണ്.
എന്ന വെബ്സൈറ്റിൽ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം. ഓഫ് ലൈനായി രജിസ്റ്റർ ചെയ്യുന്നവർക്ക് ശാസ്ത മംഗലത്തെ ചലച്ചിത്ര അക്കാദമി ഓഫീസിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.