ന്യൂഡൽഹി: സിബിഐയിലെ ആഭ്യന്തര പ്രശ്നങ്ങളിൽ കോണ്ഗ്രസ് ജനങ്ങളെ വഴിതെറ്റിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. കോണ്ഗ്രസ് കേന്ദ്രത്തിനെതിരെ ശബ്ദമുയർത്തുകയാണ്. ചർച്ച ചെയ്യാൻ പൊതു ജനങ്ങൾക്ക് താത്പര്യമുള്ള വിഷയങ്ങൾ ഒന്നും ഇല്ല. അതുകൊണ്ട് കോണ്ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയുടെ പരിഗണനയിലാണ് സിബിഐ വിഷയം. അലോക് വർമയുടെയും രാകേഷ് അസ്താനയുടെയും വിഷയത്തിൽ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചിരിക്കുയാണ്. അന്വേഷണ റിപ്പോർട്ടിനായി കോണ്ഗ്രസ് കാത്തിരിക്കണമെന്നും രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു.