+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാഹുൽ ഈശ്വറല്ല രാഹുൽ ഗാന്ധിയാണ് കോണ്‍ഗ്രസ് നേതാവ്; ഓർമിപ്പിച്ച് ബൽറാം

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കെപിസിസി നേതൃത്വത്തിന്‍റെ നിലപാടിനെ ട്രോളി വി.ടി.ബൽറാം എംഎൽഎ രംഗത്ത്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്നാണ് തന്‍റെ നിലപാടെന
രാഹുൽ ഈശ്വറല്ല രാഹുൽ ഗാന്ധിയാണ് കോണ്‍ഗ്രസ് നേതാവ്; ഓർമിപ്പിച്ച് ബൽറാം
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കെപിസിസി നേതൃത്വത്തിന്‍റെ നിലപാടിനെ ട്രോളി വി.ടി.ബൽറാം എംഎൽഎ രംഗത്ത്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്നാണ് തന്‍റെ നിലപാടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

എന്നാൽ ഇക്കാര്യത്തിൽ വലിയൊരു വിഭാഗം അയ്യപ്പഭക്തരുടെ വികാരങ്ങൾ കൂടി ഉൾക്കൊണ്ട് നിലപാടെടുക്കേണ്ടി വരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഉത്തരവാദിത്വം താൻ മനസിലാക്കുന്നു. പ്രകോപനങ്ങൾ കൊണ്ട് മതേതര കേരളത്തെ വർഗീയമായി പിളർത്താനുള്ള സംഘപരിവാറിന്‍റെയും സർക്കാരിന്‍റെയും ശ്രമങ്ങളെ തുറന്നുകാട്ടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിൽ ചാനൽ ചർച്ചയ്ക്ക് പോകുന്ന നേതാക്കളെ കോണ്‍ഗ്രസിന്‍റെ പാരന്പര്യം ഓർമപ്പെടുത്തണമെന്നും ഇക്കാര്യം കെപിസിസി അധ്യക്ഷനെ താൻ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞ ബൽറാം രാഹുൽ ഗാന്ധിയാണ് കോണ്‍ഗ്രസ് നേതാവെന്നും രാഹുൽ ഈശ്വറല്ലെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

More in Latest News :