+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശബരിമലയിൽ "പിണറായി' സേനയെ നിയോഗിക്കാൻ ശ്രമമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സിപിഎം പ്രവർത്തകരെ ദിവസവേതനത്തിന് സന്നിധാനത്ത് സുരക്ഷയ്ക്ക് നിയോഗിക്കാൻ സർക്കാർ നീക്കം തുടങ്ങിയതിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗോപാലസേനയുടെ മാതൃകയിൽ ശബരിമലയിൽ "പിണറായി' സേ
ശബരിമലയിൽ
തിരുവനന്തപുരം: സിപിഎം പ്രവർത്തകരെ ദിവസവേതനത്തിന് സന്നിധാനത്ത് സുരക്ഷയ്ക്ക് നിയോഗിക്കാൻ സർക്കാർ നീക്കം തുടങ്ങിയതിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗോപാലസേനയുടെ മാതൃകയിൽ ശബരിമലയിൽ "പിണറായി' സേനയെ നിയോഗിക്കാനാണോ സർക്കാരും ദേവസ്വം ബോർഡും ആലോചിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി അനാവശ്യ പ്രകോപനമുണ്ടാക്കുകയാണ്. ശബരിമലയെ കലാപഭൂമിയാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. പാർട്ടി പ്രവർത്തകരെ വച്ച് ശബരിമല നിയന്ത്രിക്കാൻ ശ്രമിച്ചാൽ ഭക്തർ നേരിടും. ദേവസ്വം ബോർഡ് പൂർണമായും പരാജയപ്പെട്ടുവെന്നും പിരിച്ചുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
More in Latest News :