+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ബി​വി​പി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം

തി​രു​വ​ന​ന്ത​പു​രം: എ​ബി​വി​പി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം. ഓ​ഫീ​സി​ന​ക​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു. വ​ഞ്ചി​യൂ​ർ ധ​ർ​മ്മ​ദേ​ശം ലൈ​നി​ൽ പ്ര​വ​ർ​ത്തി​ക്ക
എ​ബി​വി​പി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം
തി​രു​വ​ന​ന്ത​പു​രം: എ​ബി​വി​പി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം. ഓ​ഫീ​സി​ന​ക​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു. വ​ഞ്ചി​യൂ​ർ ധ​ർ​മ്മ​ദേ​ശം ലൈ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഫീ​സി​ന് നേ​രെ​ അർധരാത്രി 12.30 ഓടെയാണ് ആക്രമണമുണ്ടായത്.

ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് എ​ബി​വി​പി സംസ്ഥാന കമ്മിറ്റി ആ​രോ​പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ സി​പി​എം-​എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാണെന്നും ഓഫീസിന്‍റെ ജനൽചില്ലുകൾ ആക്രമണത്തിൽ തകർന്നെന്നും എബിവിപി അറിയിച്ചു.

ബുധനാഴ്ച ആ​റ്റി​ങ്ങ​ലി​ൽ എ​ബി​വി​പി യൂ​ണി​റ്റ് ഭാ​ര​വാ​ഹി ശ്യാം ​മോ​ഹ​ന്‍റെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇ​തി​ന് പി​ന്നാ​ലെ പു​ല​ർ​ച്ചെ​യോ​ടെ എ​സ്എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി​നീ​ഷി​ന്‍റെ വീ​ടി​ന് നേ​രെ​യും ആ​ക്ര​മ​ണം നടന്നു. ആ​റ്റി​ങ്ങ​ൽ മേ​ഖ​ല​യി​ൽ എ​സ്എ​ഫ്ഐ-​എ​ബി​വി​പി സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​കാം എ​ബി​വി​പി ഓ​ഫീ​സി​ന് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ അ​നു​മാ​നം.

വ​ഞ്ചി​യൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. സം​ഘ​ർ​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥലത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
More in Latest News :