പാലക്കാട്: വനംവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ എംഎൽഎയ്ക്കെതിരെ കേസെടുത്തു. കോങ്ങാട് എംഎൽഎ കെ.വി. വിജയദാസിനെതിരെയാണ് കേസെടുത്തത്. കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഭീഷണി.
എംഎൽഎ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന ഫോണ് സംഭാഷണം പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് നടപടി. അതേസമയം താൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് വിജയദാസ് പറഞ്ഞു.