+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ്വെയ്ൻ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു

ബാർബഡോസ്: വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഐപിഎൽ ഉൾപ്പടെയുള്ള ട്വന്‍റി20 ലീഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ബ്രാവോ അന്താരാഷ്ട്ര ക്രി
ഡ്വെയ്ൻ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു
ബാർബഡോസ്: വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഐപിഎൽ ഉൾപ്പടെയുള്ള ട്വന്‍റി-20 ലീഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞത്.

35 വയസുകാരനായ ബ്രാവോ 2004-ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയത്. 164 ഏകദിനങ്ങളിലും 40 ടെസ്റ്റിലും 66 ട്വന്‍റി-20യിലും വിൻഡീസിനായി കളിച്ചു. 2016-ൽ പാക്കിസ്ഥാനെതിരേയാണ് ഒടുവിൽ അന്താരാഷ്ട്ര മത്സരം കളിച്ചത്.

ഏകദിനത്തിൽ 199 വിക്കറ്റുകളും 2,960 റണ്‍സും ബ്രാവോ നേടിയിട്ടുണ്ട്. ടെസ്റ്റിൽ 2,200 റണ്‍സും 86 വിക്കറ്റുകളും സന്പാദ്യമായുണ്ട്. ഐപിഎൽ, ബിഗ്ബാഷ് ലീഗ് തുടങ്ങി നിരവധി ട്വന്‍റി-20 ലീഗുകളിൽ മിന്നും താരമാണ് ബ്രാവോ. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടിയാണ് കളിക്കുന്നത്.
More in Latest News :