+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് തു​ട​ര​ണ​മോ​യെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് തു​ട​ര​ണ​മോ എ​ന്ന് ഹൈ​ക്കോ​ട​തി. കേ​സു​മാ​യി മു​ന്നോ​ട് പോ​ക​ണോ എ​ന്ന് ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​നോ​ടാ​ണ് കോ​ട​തി ആ​രാ​ഞ്ഞ​ത്. മ​ഞ്ചേ​ശ്വ​രം എം
മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് തു​ട​ര​ണ​മോ​യെ​ന്ന് ഹൈ​ക്കോ​ട​തി
കൊ​ച്ചി: മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് തു​ട​ര​ണ​മോ എ​ന്ന് ഹൈ​ക്കോ​ട​തി. കേ​സു​മാ​യി മു​ന്നോ​ട് പോ​ക​ണോ എ​ന്ന് ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​നോ​ടാ​ണ് കോ​ട​തി ആ​രാ​ഞ്ഞ​ത്. മ​ഞ്ചേ​ശ്വ​രം എം​എ​ൽ​എ അ​ബ്‌​ദു​ൾ റ​സാ​ഖ് മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ട​തി ന​ട​പ​ടി.

അ​തേ​സ​മ​യം കേ​സി​ൽ ര​ണ്ട് ദി​വ​സ​ത്തി​ന​കം മ​റു​പ​ടി ന​ൽ​കാ​മെ​ന്ന് സു​രേ​ന്ദ്ര​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. മ​ഞ്ചേ​ശ്വ​രം എം​എ​ൽ​എ​യാ​യി​രു​ന്ന പി.​ബി. അ​ബ്ദു​ൾ റ​സാ​ഖി​ന്‍റെ വി​ജ​യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​രേ​ന്ദ്ര​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോ​ട​തി ന​ട​പ​ടി.

മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ള്ള​വോ​ട്ട് ന​ട​ന്നു​വെ​ന്നാ​രോ​പി​ച്ചാ​ണ് സു​രേ​ന്ദ്ര​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​ബ്ദു​ൾ റ​സാ​ഖി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം റ​ദ്ദാ​ക്കി ത​ന്നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു​മാ​ണ് സു​രേ​ന്ദ്ര​ന്‍റെ ആ​വ​ശ്യം.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​രി​ച്ച​വ​രും വി​ദേ​ശ​ത്തു​ള്ള​വ​രും ചേ​ർ​ന്ന് 259 പേ​രു​ടെ പേ​രി​ൽ ക​ള്ള​വോ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണം. കേ​സ് അ​ടു​ത്ത ബു​ധ​നാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.
More in Latest News :