കോട്ട: സർക്കാർ ജീവനക്കാരനു നേരെ പരസ്യഭീഷണി മുഴക്കി ബിജെപി എംഎൽഎ. രാജസ്ഥാനിലെ ലാഡ്പുര എംഎൽഎയായ ഭവാനി സിംഗ് രജാവത്താണ് ജീവനക്കാരെ അസഭ്യം പറയുകയും അടിക്കുമെന്നു ഭീഷണി മുഴക്കുകയും ചെയ്തത്.
ഞാൻ അടിച്ചാൽ നിങ്ങൾ പാന്റ്സിൽ മൂത്രമൊഴിക്കുമെന്നായിരുന്നു രാജസ്ഥാൻ സ്റ്റേറ്റ് കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് രജിസ്ട്രാർ അജയ് സിംഗ് പൻവറിനോടു ബിജെപി എംഎൽഎ പറഞ്ഞത്.
ഉദ്യോഗസ്ഥ ക്രമക്കേടിനെ തുടർന്ന് കർഷകർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല എന്ന പരാതിയെ തുടർന്നാണു താൻ ജീവനക്കാരനോടു കയർത്തതെന്നു ബിജെപി എംഎൽഎ പിന്നീടു വിശദീകരിച്ചു. കർഷകർക്കായി ശബ്ദമുയർത്തുന്നതു തുടരുമെന്നും അദ്ദേഹം പറഞ്ഞു.