+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ശ്ചി​മ​ബം​ഗാ​ളി​ലെ റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ ന​ട​പ്പാ​ല​ത്തി​ൽ തി​ക്കും​തി​ര​ക്കും; ര​ണ്ടു പേ​ർ മ​രി​ച്ചു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ലെ സാ​ൻ​ട്രാ​ഗാ​ച്ചി റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ ന​ട​പ്പാ​ല​ത്തി​ലു​ണ്ടാ​യ തി​ക്കും​തി​ര​ക്കി​ലും ര​ണ്ടു പേ​ർ മ​രി​ച്ചു. 14 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ചൊ​വ
പ​ശ്ചി​മ​ബം​ഗാ​ളി​ലെ റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ ന​ട​പ്പാ​ല​ത്തി​ൽ തി​ക്കും​തി​ര​ക്കും; ര​ണ്ടു പേ​ർ മ​രി​ച്ചു
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ലെ സാ​ൻ​ട്രാ​ഗാ​ച്ചി റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ ന​ട​പ്പാ​ല​ത്തി​ലു​ണ്ടാ​യ തി​ക്കും​തി​ര​ക്കി​ലും ര​ണ്ടു പേ​ർ മ​രി​ച്ചു. 14 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 6.30 ന് ​ആ​യി​രു​ന്നു സം​ഭ​വം.

ഷാ​ലി​മാ​ർ എ​ക്സ്പ്ര​സ് ട്രെ​യി​നും ര​ണ്ട് ലോ​ക്ക​ൽ ട്രെ​യി​നു​ക​ളും ഒ​രേ​സ​മ​യം സ്റ്റേ​ഷ​നി​ൽ‌ എ​ത്തി​യ​താ​ണ് തി​ക്കും​തി​ര​ക്കും ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മാ​യ​ത്. പ്ലാ​റ്റ് ഫോം ​ര​ണ്ടി​നും മൂ​ന്നി​നും ഇ​ട​യി​ലു​ള്ള ന​ട​പ്പാ​ല​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ട്രെ​യി​നി​ൽ​നി​ന്നും ഇ​റ​ങ്ങി​യ യാ​ത്ര​ക്കാ​രും ക​യ​റാ​നു​ള്ള​വ​രും ന​ട​പ്പാ​ല​ത്തി​ൽ ക​യ​റി​യ​തോ​ടെ തി​ക്കും​തി​ര​ക്കും ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ 11 പേ​രെ ഹൗ​റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
More in Latest News :