ന്യൂഡൽഹി: നിലവിലെ ചാമ്പ്യൻമാരായ ചെന്നൈയ്ൻ എഫ്സിക്ക് ഗോളില്ലാ മത്സരത്തിൽ ആദ്യ പോയിന്റ്. ഡൽഹി ഡൈനാമോസിനെതിരായ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചതോടെ സീസണിലെ ആദ്യ പോയിന്റ് ചെന്നൈയ്ൻ സ്വന്തമാക്കി.
കഴിഞ്ഞ മൂന്നു മത്സരങ്ങളിലും പരാജയം രുചിച്ച ചെന്നൈയ്ൻ വിജയത്തിനായി ഡൽഹിയുടെ മൈതാനത്ത് ആവതുശ്രമിച്ചിട്ടും ഗോളും ജയവും കൂടെപ്പോന്നില്ല. മത്സരത്തിലാകെ ഒമ്പതു കോർണറുകൾ സ്വന്തമാക്കിയ ചെന്നൈയ്നു മുന്നിൽ മഹാമേരുവായി നിലയുറപ്പിച്ച ഡൽഹി ഗോൾ കീപ്പർ ഫ്രാൻസിസ്കോ ഡോറൻസോറോയാണ് മുൻ ചാമ്പ്യൻമാർക്കു വിജയം നിഷേധിച്ചത്.
ഗോളെന്നുറപ്പിച്ച ആറു ഷോട്ടുകളാണ് ഡോറൻസോറോ തടുത്തിട്ടത്. ചെന്നൈയ്ൻ മത്സരത്തിലാകെ ഗോളിലേക്ക് 17 ഷോട്ടുകളാണ് ഉതിർത്തത്. എന്നാൽ ഡൽഹിക്ക് രണ്ട് ഷോട്ടുകൾ മാത്രമാണ് പായിക്കാനായത്.