+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​എ​ഫ്എ​ഫ്കെ: ഡെ​ലി​ഗേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ന​വം​ബ​ർ ഒ​ന്നു മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: 23ാമ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ മ​ത്സ​ര വി​ഭാ​ഗ​ത്തി​ലേ​ക്ക് മ​ല​യാ​ള​ത്തി​ൽ നി​ന്ന് ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി സം​വി​ധാ​നം ചെ​യ്ത ’ഈ.​മ.​യൗ’, സ​ക്ക​റി​യ സം
ഐ​എ​ഫ്എ​ഫ്കെ: ഡെ​ലി​ഗേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ന​വം​ബ​ർ ഒ​ന്നു മു​ത​ൽ
തി​രു​വ​ന​ന്ത​പു​രം: 23-ാമ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ മ​ത്സ​ര വി​ഭാ​ഗ​ത്തി​ലേ​ക്ക് മ​ല​യാ​ള​ത്തി​ൽ നി​ന്ന് ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി സം​വി​ധാ​നം ചെ​യ്ത ’ഈ.​മ.​യൗ’, സ​ക്ക​റി​യ സം​വി​ധാ​നം ചെ​യ്ത ’സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ’ എ​ന്നീ ചി​ത്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ക​മ​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മ​ല​യാ​ളം സി​നി​മ ഇ​ന്ന് എ​ന്ന വി​ഭാ​ഗ​ത്തി​ൽ 12 സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. ക​ഴി​ഞ്ഞ​ത​വ​ണ ഈ ​പാ​ക്കേ​ജി​ൽ ഏ​ഴ് സി​നി​മ​ക​ളാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. മേ​ള​യു​ടെ ഡെ​ലി​ഗേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ന​വം​ബ​ർ ഒ​ന്നി​ന് തു​ട​ങ്ങും. അ​ക്കാ​ദ​മി​യു​ടെ ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി നേ​രി​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത് പാ​സു​ക​ൾ വാ​ങ്ങാം. ഓ​രോ കേ​ന്ദ്ര​ത്തി​ലും 500 പാ​സു​ക​ൾ വീ​തം വി​ത​ര​ണം ചെ​യ്യും. ഇ​തി​ൽ 200 പാ​സു​ക​ൾ 50 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​യി നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.​

ഓ​ൺ​ലൈ​ൻ ഡെ​ലി​ഗേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ന​വം​ബ​ർ 10 ന് ​ആ​രം​ഭി​ക്കും. ഫീ​സ് 2000 രൂ​പ​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 1000 രൂ​പ. പ്ര​ള​യ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചെ​ല​വു​ചു​രു​ക്കി ന​ട​ത്തു​ന്ന​തി​നാ​ൽ ഇ​ത്ത​വ​ണ സൗ​ജ​ന്യ പാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കി​ല്ല. ഡി​സം​ബ​ർ ഏ​ഴു മു​ത​ൽ 13 വ​രെ​യാ​ണ് മേ​ള. 14 തി​യ​റ്റ​റു​ക​ളി​ലാ​യി ഇ​ക്കു​റി 150 ഓ​ളം സി​നി​മ​ക​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ക.
More in Latest News :