പൂന: സുനിൽ ഛേത്രിയുടെ ഇരട്ടഗോളിൽ ബംഗളുരു എഫ്സി എതിരില്ലാത്ത മൂന്നു ഗോളിനു പൂന സിറ്റിയെ പരാജയപ്പെടുത്തി. ഇതോടെ പോയിന്റ് പട്ടികയിൽ നോർത്ത്ഈസ്റ്റിനൊപ്പം ഒന്നാം സ്ഥാനത്തേക്ക് ബംഗളുരുവും എത്തി.
പൂനയുടെ മൈതാനത്ത് ആദ്യ പകുതിയിൽ രണ്ടു സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു ഛേത്രിയുടെ ഡബിൾ. 41 ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ ഛേത്രി രണ്ടു മിനിറ്റിനു ശേഷം രണ്ടാമത്തെ ഗോളും നേടി. ഡിമാസ് ഡെൽഗാഡോയുടെ പാസിൽനിന്ന് ആദ്യഗോൾ നേടിയപ്പോൾ മിക്കുവിന്റെ അസിസ്റ്റിൽനിന്നായിരുന്നു രണ്ടാം ഗോൾ.
രണ്ടാം പകതിയുടെ 64 ാം മിനിറ്റിൽ മിക്കു ബംഗളുരുവിന്റെ ഗോൾ പട്ടിക തികച്ചു. സ്വന്തം മൈതാനത്ത് കളിച്ചിട്ടും ബംഗളുരുവിനെതിരെ മികച്ചൊരു മുന്നേറ്റംപോലും ഉണ്ടാക്കാനാവാതെയാണ് പൂന തോൽവി വഴങ്ങിയത്.