+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രോ​ഹി​ത് ഹി​റ്റി​ൽ സ​ച്ചി​നും വീ​ണു; 150 മു​ക​ളി​ൽ ഇ​നി ഒ​റ്റ​യ്ക്ക്

ന്യൂ​ഡ​ൽ​ഹി: ഗോ​ഹ​ട്ടി​യി​ൽ ക​ത്തി​ക്ക​യ​റി​യ ഇ​ന്ത്യ​യു​ടെ ഹി​റ്റ്മാ​ൻ രോ​ഹി​ത് ശ​ർ​മ ചാ​മ്പ​ലാ​ക്കി​യ​ത് മാ​സ്റ്റ​ർ ബ്ലാ​സ്റ്റ​ർ സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​റു​ടേ​യും ഓ​സ്ട്രേ​ലി​യ​ൻ താ​രം ഡേ​വി​ഡ് വാ​ർ
രോ​ഹി​ത് ഹി​റ്റി​ൽ സ​ച്ചി​നും വീ​ണു; 150 മു​ക​ളി​ൽ ഇ​നി ഒ​റ്റ​യ്ക്ക്
ന്യൂ​ഡ​ൽ​ഹി: ഗോ​ഹ​ട്ടി​യി​ൽ ക​ത്തി​ക്ക​യ​റി​യ ഇ​ന്ത്യ​യു​ടെ ഹി​റ്റ്മാ​ൻ രോ​ഹി​ത് ശ​ർ​മ ചാ​മ്പ​ലാ​ക്കി​യ​ത് മാ​സ്റ്റ​ർ ബ്ലാ​സ്റ്റ​ർ സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​റു​ടേ​യും ഓ​സ്ട്രേ​ലി​യ​ൻ താ​രം ഡേ​വി​ഡ് വാ​ർ​ണ​റു​ടേ​യും റി​ക്കാ​ർ​ഡ്. ഏ​ക​ദി​ന​ത്തി​ൽ 150 റ​ൺ​സി​ലേ​റെ റ​ൺ​സ് ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ സ്കോ​ർ ചെ​യ്ത താ​ര​മെ​ന്ന റി​ക്കാ​ർ​ഡാ​ണ് സ​ച്ചി​ൻ, വാ​ർ​ണ​ർ പ്ര​തി​ഭ​ക​ളി​ൽ​നി​ന്ന് രോ​ഹി​ത് അ​ടി​ച്ചെ​ടു​ത്ത​ത്.

വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യി ഗോ​ഹ​ട്ടി​യി​ലെ വെ​ടി​ക്കെ​ട്ടാ​ണ് രോ​ഹി​തി​നെ റി​ക്കാ​ർ​ഡി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. വി​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ ത​ന്‍റെ 20 ാം സെ​ഞ്ചു​റി രോ​ഹി​ത് സ്വ​ന്ത​മാ​ക്കി​.

സ​ച്ചി​നും വാ​ർ​ണ​റും അ​ഞ്ച് ത​വ​ണ​യാ​ണ് 150 റ​ൺ​സി​ലേ​റെ സ്കോ​ർ ചെ​യ്ത​ത്. ക്രി​സ് ഗെ​യ്‌​ലും സ​ന​ത് ജ​യ​സൂ​ര്യ​യും ഹാ​ഷിം അം​ല​യും നാ​ലു ത​വ​ണ 150 റ​ൺ​സി​ലേ​റെ സ്കോ​ർ ചെ​യ്തി​ട്ടു​ണ്ട്. ഈ ​ബാ​റ്റ്സ്മാ​ൻ​മാ​രെ​ല്ലാം ഓ​പ്പ​ണ​ർ​മാ​രാ​യി​രു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

ഗോ​ഹ​ട്ടി​യി​ൽ രോ​ഹി​തി​ന്‍റെ​യും ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടേ​യും സെ​ഞ്ചു​റി മി​ക​വി​ൽ വി​ൻ​ഡീ​സി​നെ ഇ​ന്ത്യ എ​ട്ടു​വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി. വീ​ൻ​ഡീ​സി​ന്‍റെ 323 റ​ൺ​സ് വി​ജ‍​യ​ല​ക്ഷ്യം ഇ​ന്ത്യ 47 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് മ​റി​ക​ട​ന്ന​ത്.

രോ​ഹി​ത് 117 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 152 റ​ൺ​സാ​ണ് നേ​ടി​യ​ത്. അ​ർ​ധ​സെ​ഞ്ചു​റി 33 പ​ന്തി​ൽ​നി​ന്നും സെ​ഞ്ചു​റി 88 പ​ന്തി​ൽ​നി​ന്നും തി​ക​ച്ച രോ​ഹി​തിന് അ​ടു​ത്ത 50 റ​ൺ​സ് സ്വ​ന്ത​മാ​ക്കാ​ൻ 29 പന്തു​ക​ൾ മാ​ത്ര​മാ​ണ് വേ​ണ്ടി​വ​ന്ന​ത്. 15 ഫോ​റും എ​ട്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു രോ​ഹി​തി​ന്‍റെ ഇ​ന്നിം​ഗ്സ്.
More in Latest News :