ചണ്ഡിഗഡ്: പഞ്ചാബിലെ അമൃത്സറിൽ ദസറ ആഘോഷത്തിനിടെ ട്രെയിനിടിച്ച് 61 പേർ മരിക്കാനിടയായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി. പഞ്ചാബ്-ഹരിയാന ഹൈക്കോടിയിലാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്.
സംഭവത്തിൽ സിബിഐ അന്വേഷണമോ പ്രത്യേക സംഘമോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗുരുഗ്രാം സ്വദേശിയായ അഭിഭാഷകൻ ദിനേഷ് കുമാറാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടു.
ഒക്ടോബർ 19നായിരുന്നു അപകടം. അപകടത്തിൽ 50 പേർക്ക് പരിക്കേറ്റിരുന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപയും സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.