കോഴിക്കോട്: ഹർത്താലിനിടെ കോഴിക്കോട്ടും തിരുവനന്തപുരത്തും കെഎസ്ആർടിസി ബസുകൾക്കു നേരെ കല്ലേറ്. കോഴിക്കോട്ട് കുണ്ടായിത്തോട്, മുക്കം, കുന്നമംഗലം എന്നിവിടങ്ങളിലാണ് ബസുകൾക്കു നേരെ കല്ലേറുണ്ടായത്. കോഴിക്കോട്ട് മൂന്നിടത്തും സ്കാനിയ ബസുകൾക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. കല്ലേറിൽ യാത്രക്കാർക്ക് പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.
തിരുവനന്തപുരത്ത് കല്ലന്പലത്താണ് കെഎസ്ആർടിസി ബസുകൾക്കു നേരെ കല്ലേറുണ്ടായത്. സംഭവത്തെ തുടർന്നു കെഎസ്ആർടിസി സർവീസ് നിർത്തിവച്ചു.
ശബരിമല വിഷയത്തിൽ ഇരുപത്തിനാലു മണിക്കൂർ ഹർത്താലിനാണ് അഖില ഭാരത ഹിന്ദുപരിഷത്താണ് ആഹ്വാനം ചെയ്തിരിക്കുന്നത്.