+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോ​ർ​ത്ത്ഈ​സ്റ്റ് ഗോ​വ ആ​വേ​ശ​പ്പോ​രി​നു ര​ണ്ടു ഗോ​ൾ സ​മ​നി​ല

ഗോ​ഹ​ട്ടി: നോ​ർ​ത്ത്ഈ​സ്റ്റ് യു​ണൈ​റ്റ​ഡും ഗോ​വ എ​ഫ്സി​യും ത​മ്മി​ലു​ള്ള ആ​വേ​ശ​പ്പോ​രി​നു ര​ണ്ടു ഗോ​ൾ സ​മ​നി​ല. പു​തു​വീ​ര്യ​ത്തി​ൽ അ​ഞ്ചാം സീ​സ​ണി​ൽ എ​ത്തി​യ ക​ഴി​ഞ്ഞ സീ​സ​ണി​ലെ അ​വ​സാ​ന സ്ഥാ​ന​ക്ക
നോ​ർ​ത്ത്ഈ​സ്റ്റ് ഗോ​വ ആ​വേ​ശ​പ്പോ​രി​നു ര​ണ്ടു ഗോ​ൾ സ​മ​നി​ല
ഗോ​ഹ​ട്ടി: നോ​ർ​ത്ത്ഈ​സ്റ്റ് യു​ണൈ​റ്റ​ഡും ഗോ​വ എ​ഫ്സി​യും ത​മ്മി​ലു​ള്ള ആ​വേ​ശ​പ്പോ​രി​നു ര​ണ്ടു ഗോ​ൾ സ​മ​നി​ല. പു​തു​വീ​ര്യ​ത്തി​ൽ അ​ഞ്ചാം സീ​സ​ണി​ൽ എ​ത്തി​യ ക​ഴി​ഞ്ഞ സീ​സ​ണി​ലെ അ​വ​സാ​ന സ്ഥാ​ന​ക്കാ​രാ​യ നോ​ർ​ത്ത്ഈ​സ്റ്റ് ഗോ​വ​യെ സ​മ​നി​ല​യി​ൽ പി​ടി​ച്ചു​കെ​ട്ടു​ക​യാ​യി​രു​ന്നു. ഗോ​വ​യ്ക്കാ​യി ഫെ​ഡ​റി​കോ ഗ​ലെ​ഗോ, ബ​ർ‌​ത​ലോ​മി​യോ ഒ​ഗ്ബ​ച്ചെ​യും ഗോ​ൾ നേ​ടി​യ​പ്പോ​ൾ ഗോ​വ​യ്ക്കാ​യി ഫെ​റാ​ൻ കൊ​റൊ​മി​നാ​സ് ഇ​ര​ട്ട​ഗോ​ൾ ക​ണ്ടെ​ത്തി.

നോ​ർ​ത്ത്ഈ​സ്റ്റാ​ണ് ആ​ദ്യം ലീ​ഡെ​ടു​ത്ത​ത്. മ​ത്സ​ര​ത്തി​ന്‍റെ എ​ട്ടാം മി​നി​റ്റി​ൽ ഗോ​വ​യെ ഞെ​ട്ടി​ട്ട് ഗ​ലെ​ഗോ നോ​ർ​ത്ത്ഈ​സ്റ്റി​നെ മു​ന്നി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ ആ​റു മി​നി​റ്റു മാ​ത്ര​മാ​യി​രു​ന്നു നോ​ർ​ത്ത്ഈ​സ്റ്റി​ന്‍റെ ലീ​ഡി​നു ആ​യു​സ്. പ​തി​നാ​ലാം മി​നി​റ്റി​ൽ കൊ​റൊ​യി​ലൂ​ടെ ഗോ​വ സ​മ​നി​ല​പി​ടി​ച്ചു. 39 മി​നി​റ്റി​ൽ കൊ​റൊ വീ​ണ്ടും വെ​ടി​പൊ​ട്ടി​ച്ച​തോ​ടെ നോ​ർ​ത്ത്ഈ​സ്റ്റ് പി​ന്നി​ലാ​യി. എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യു​ടെ 53 ാം മി​നി​റ്റി​ൽ ഒ​ഗ്ബ​ച്ചെ നോ​ർ​ത്ത്ഈ​സ്റ്റി​ന്‍റെ സ​മ​നി​ല ഗോ​ൾ നേ​ടി.
More in Latest News :