തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണർ ജസ്റ്റീസ് പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തി. വൈകുന്നേരം രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി അരമണിക്കൂറോളം ഗവർണറുമായി ചർച്ച നടത്തി.
മുഖ്യമന്ത്രിയുടെ അമേരിക്കയിലെ ചികിത്സയേക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഈയിടെ നടത്തിയ കൂടിക്കാഴ്ചയേക്കുറിച്ചും ഗവർണർ ചോദിച്ചറിഞ്ഞു. പ്രളയ ദുരിതാശ്വാസ, പുനരുദ്ധാരണ പ്രവർത്തനങ്ങളേക്കുറിച്ചും ഇരുവരും ചർച്ച നടത്തി.