തിരുവനന്തപുരം: പാലക്കാട്ടെ ബ്രൂവറിക്കെതിരെ വി.എസ് അച്യുതാനന്ദനും. കമ്പനിക്ക് അനുമതി നൽകിയത് പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുടിവെള്ള ക്ഷാമം രൂക്ഷമായ എലുപ്പുള്ളിയിൽ ബ്രൂവറി വേണ്ട. ഭൂഗർഭ ജലവകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ചിടത്താണ് കമ്പനിക്ക് അനുമതി നൽകിയിട്ടുള്ളത്.
ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും പ്രദേശത്ത് അനുവദിക്കാനാവില്ല. കോളകമ്പനിക്കെതിരായി പൊരുതിയ ജനങ്ങളെ ഇനിയും കഷ്ടപ്പെടുത്തരുതെന്നും വി.എസ് പ്രസ്താവനയിൽ പറഞ്ഞു.
ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും പ്രദേശത്ത് അനുവദിക്കാനാവില്ല. കോളകമ്പനിക്കെതിരായി പൊരുതിയ ജനങ്ങളെ ഇനിയും കഷ്ടപ്പെടുത്തരുതെന്നും വി.എസ് പ്രസ്താവനയിൽ പറഞ്ഞു.