+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ട​ക്കെ​ണി​യി​ലാ​യ ഐ​എ​ൽ ആ​ൻ​ഡ് എ​ഫ്എ​സ്നെ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ക​ട​ക്കെ​ണി​യി​ലാ​യ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ലീ​സിം​ഗ് ആ​ൻ​ഡ് ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സി(​ഐ​എ​ൽ ആ​ൻ​ഡ് എ​ഫ്എ​സ്)​നെ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്നു. ഐ​എ​ൽ ആ​ൻ​ഡ് എ​ഫ്എ​സ് ബോ​ർ​ഡി​നെ സ​സ്പെ​ൻ​ഡ
ക​ട​ക്കെ​ണി​യി​ലാ​യ ഐ​എ​ൽ ആ​ൻ​ഡ് എ​ഫ്എ​സ്നെ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്നു
ന്യൂ​ഡ​ൽ​ഹി: ക​ട​ക്കെ​ണി​യി​ലാ​യ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ലീ​സിം​ഗ് ആ​ൻ​ഡ് ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സി(​ഐ​എ​ൽ ആ​ൻ​ഡ് എ​ഫ്എ​സ്)​നെ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്നു. ഐ​എ​ൽ ആ​ൻ​ഡ് എ​ഫ്എ​സ് ബോ​ർ​ഡി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത് സ​ർ​ക്കാ​ർ നി​യ​മി​ക്കു​ന്ന ആ​റം​ഗ സം​ഘം ക​മ്പ​നി​യു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​ൻ ദേ​ശീ​യ ക​മ്പ​നി നി​യ​മ ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​ട്ടു. പ്ര​മു​ഖ ബാ​ങ്ക​റാ​യ ഉ​ദ​യ് കൊ​ട​ക് ഉ​ൾ​പ്പെ​ടു​ന്ന ആ​റം​ഗ സം​ഘ​മാ​ണ് ഐ​എ​ൽ ആ​ൻ​ഡ് എ​ഫ്എ​സി​ന്‍റെ പു​തി​യ ബോ​ർ‌​ഡി​ലു​ള്ള​ത്.

പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ പ്രി​യ​പ്പെ​ട്ട ക​മ്പ​നി​യാ​ണ് ഐ​എ​ൽ ആ​ൻ​ഡ് എ​ഫ്എ​സ് എ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പ​രി​ഹ​സി​ച്ചി​രു​ന്നു. ക​മ്പ​നി​യെ ര​ക്ഷി​ക്കു​ന്ന​തി​നാ​യി എ​ൽ​ഐ​സി നി​ക്ഷേ​പം ന​ട​ത്താ​ൻ ല​ക്ഷ്യ​മി​ടു​ന്ന​തി​നെ​യും രാ​ഹു​ൽ വി​മ​ർ​ശി​ച്ചു.

നി​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട സ്വ​കാ​ര്യ​ക​ന്പ​നി ക​ട​ക്കെ​ണി​യി​ലാ​യി.​എ​ൽ​ഐ​സി​യു​ടെ പ​ണ​മി​റ​ക്കി അ​തി​നെ ര​ക്ഷി​ക്കു​ന്ന​ത് എ​ന്തി​നാ​ണ്. എ​ൽ​ഐ​സി രാ​ജ്യ​ത്തി​ന്‍റെ വി ​ശ്വാ​സ്യ​ത​യു​ടെ പ്ര​തീ​ക​മാ​ണ്. ആ​ളു​ക​ൾ ക​ഷ്ട​പ്പെ​ട്ടു​ണ്ടാ​ക്കു​ന്ന പ​ണ​മാ​ണ് ഇ​വി​ടെ നി​ക്ഷേ​പി​ക്കു​ന്ന​ത്- രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു. വാ​യ്പാ തി​ര​ച്ച​ട​വ് മു​ട​ങ്ങി​യ​തി നെ​ത്തു​ട​ർ​ന്നാ​ണ് ഐ​എ​ൽ ആ​ൻ​ഡ് എ​ഫ്എ​സ് പ്ര​തി​സ​ന്ധി പു​റം ലോ​ക​മ​റി​യു​ന്ന​ത്.
More in Latest News :