ന്യൂഡൽഹി: ഇന്ത്യയുടെ ഏഷ്യാകപ്പ് നായകൻ രോഹിത് ശർമ ഐസിസി ഏകദിന റാങ്കിംഗിൽ കുതിച്ചുകയറി. നായകൻ വിരാട് കോഹ്ലിക്കു തൊട്ടുതാഴെ റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്കാണ് രോഹിത് എത്തിയത്. ഏഷ്യാകപ്പിൽ തോൽവിയറിയാതെ ജേതാക്കളായ ഇന്ത്യയെ നയിച്ച രോഹിത് ടൂർണമെന്റിൽ 317 റൺസാണ് അടിച്ചെടുത്തത്. കോഹ്ലി വീണ്ടും ഒന്നാം സ്ഥാനത്തു തുടർന്നു. കോഹ്ലിക്ക് 884 പോയിന്റും രോഹിതിന് 842 പോയിന്റുമാണുള്ളത്.
രോഹിതിന്റെ ഓപ്പണിംഗ് കൂട്ടുകാരൻ ശിഖർ ധവാനും ദുബായിയിലെ ടൂർണമെന്റ് വലിയ നേട്ടമാണ് സമ്മാനിച്ചത്. ധവാൻ റാങ്കിംഗിൽ നാല് സ്ഥാനങ്ങൾമറികടന്ന് അഞ്ചാമനായി. ഏഷ്യാകപ്പിലെ ടോപ് സ്കോറർ ധവാനായിരുന്നു. 342 റൺസാണ് ധവാന്റെ ബാറ്റിൽനിന്നും പിറന്നത്.