ഇൻഡോർ: ജെറ്റ് എയർലൈൻസ് വിമാനം എൻജിൻ തകരാറിനെ തുടർന്ന് ഇൻഡോർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. 96 യാത്രക്കാരുമായി ഹൈദരാബാദിനു പോകുകയായിരുന്ന വിമാനമാണ് ഇൻഡോറിൽ ഇറക്കിയത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.