ശ്രീനഗർ: ഇന്ത്യൻ വ്യോമാതിർത്തി കടന്ന് പാക് ഹെലികോപ്റ്റർ നിരീക്ഷണ പറക്കൽ നടത്തി. ജമ്മുകാഷ്മീരിലെ പൂഞ്ചിൽ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഇന്ത്യൻ സൈന്യം ഹെലികോപ്റ്റർ വെടിവച്ചിടാൻ ശ്രമിച്ചു.
കഴിഞ്ഞ മാസവും പാക് സൈന്യത്തിന്റെ ഹെലികോപ്റ്റർ നിയന്ത്രണരേഖയിൽ കാണപ്പെട്ടിരുന്നു. സംഭവത്തിൽ ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാൻ വീണ്ടും വ്യോമാതിർത്തി ലംഘിച്ചിരിക്കുന്നത്.