ന്യൂഡൽഹി: മലയാളി നാവികൻ അഭിലാഷ് ടോമി യുവാക്കൾക്ക് പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിലാഷ് ടോമിയുടെ ധൈര്യവും നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും യുവാക്കൾക്ക് പ്രചോദനമാണെന്ന് മോദി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ പറഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് നമ്മുടെ രാജ്യത്തിലെ ഒരു ധീരനായ നാവികൻ മരണത്തിന്റെയും ജീവിതത്തിന്റെയും അവസ്ഥയുമായി പോരാടേണ്ടി വന്നു. അഭിലാഷ് ടോമിയാണ് ഈ ധൈര്യശാലിയായ ഉദ്യോഗസ്ഥൻ. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായമില്ലാതെ ചെറുബോട്ടിൽ ലോകം ചുറ്റിയ നാവികനാണ് അഭിലാഷ് എന്നും മോദി പറഞ്ഞു.
ഗോൾഡൻ ഗ്ലോബ് പ്രയാണത്തിന്റെ ഭാഗമായി കഴിഞ്ഞ 80 ദിവസം അദ്ദേഹം ഒറ്റയ്ക്കു കടലിലൂടെ യാത്ര ചെയ്കയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ യാത്രയ്ക്ക് കൊടുങ്കാറ്റ് പ്രതിസന്ധികൾ സൃഷ്ടിച്ചു. അഭിലാഷിന്റെ പായ്വഞ്ചി തകർന്ന് വെള്ളവും ഭക്ഷണവും ഇല്ലാതെ കടലിൽ അകപ്പെട്ട അദ്ദേഹം പരാജയപ്പെടാൻ തയാറായില്ല. അഭിലാഷ് ധീരതയുടെയും ഇച്ഛാശക്തിയുടെയും ഉത്തമ ഉദാഹരണമാണെന്നും മോദി പറഞ്ഞു.
അഭിലാഷ് ടോമിയുമായി മോദി ടെലിഫോണിൽ സംസാരിച്ചിരുന്നു. അഭിലാഷിനെ നേരിൽ കാണുമെന്നും മോദി വ്യക്തമാക്കി. അഭിലാഷിന്റെ നിശ്ചയദാർഢ്യത്തെ ബഹുമാനിക്കുന്നു. അഭിലാഷിന്റെ ആരോഗ്യത്തിനായി പ്രാർഥിക്കുന്നുവെന്നും മോദി പറഞ്ഞു.
ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തിൽപ്പെട്ട അഭിലാഷിനെ കഴിഞ്ഞ ദിവസമാണ് രക്ഷപ്പെടുത്തിയത്. അഭിലാഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചിരുന്നു.