തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാൻ ലോകമെന്പാടുമുള്ള മലയാളികൾ ഒരു മാസത്തെ ശന്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർഥന മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. ഒരു മാസത്തെ ശന്പളം ഒരുമിച്ച് നൽകുന്നതിന് പകരം മുന്നു ദിവസത്തെ ശന്പളം പത്തുമാസമായിട്ട് നൽകായാലും മതിയെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യർഥന.
രാജ്യത്തിനകത്ത് നിന്ന് മാത്രമല്ല, വിദേശത്ത് നിന്നടക്കം വലിയ പ്രകരണമാണ് മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അഭ്യർഥന സോഷ്യൽ മീഡിയ വലിയ രീതിയിൽ ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തെ പുനർനിർമിക്കാൻ മലയാളികൾ മാത്രം മതിയെന്ന വികാരത്തോടെയാണ് സോഷ്യൽ മീഡിയയിൽ പ്രവഹിപ്പിക്കുന്ന മെസേജുകളും കമന്റുകളും. അഭ്യർഥന ചില ചാനലുകളിൽ നടത്തിയതിനു ശേഷം തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും മുഖ്യമന്ത്രി പങ്കുവച്ചിരുന്നു. ഈ പോസ്റ്റിനുള്ള ലൈക്കും ഷെയറുകളും പതിനായിരങ്ങൾ ഇതിനകം കടന്നിട്ടുണ്ട്.
ഇതുകൂടാതെ പിന്തുണ അറിയിച്ചുകൊണ്ടുള്ള ഫോൺ കോളുകൾ ഓരോ മിനുട്ടിലും നിരവധിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. കൂടാതെ പലരും മുൻകൂട്ടി ശന്പളം അക്കൗണ്ടിലേയ്ക്ക് നൽകിയ കാര്യവും വിളിച്ചും മെസേജിലൂടെയും അറിയിക്കുന്നുണ്ട്.
അതിനിടെ ഗവർണർ പി.സദാശിവം, ഡിജിപി ലോക്നാഥ് ബെഹ്റ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കൊച്ചി മെട്രോ എംഡി മുഹമ്മദ് ഹനീഷ് തുടങ്ങിയ പ്രമുഖർ ഒരു മാസത്തെ ശന്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
എം.ജെ ശ്രീജിത്ത്