+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഹമ്മദാബാദിൽ കെട്ടിടം തകർന്നു വീണു; നിരവധിപ്പേർ കുടുങ്ങിയതായി റിപ്പോർട്ട്

ഒഡാവി: അഹമ്മദാബാദിലെ ഒഡാവിയിൽ സർക്കാർ ഭവന നിർമാണ പദ്ധതി പ്രകാരം നിർമിച്ച കെട്ടിടം തകർന്നു വീണു. അപകടത്തിൽപ്പെട്ട നാലു പേരെ രക്ഷപ്പെടുത്തി. പത്തു പേർ കെട്ടിടത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോ
അഹമ്മദാബാദിൽ കെട്ടിടം തകർന്നു വീണു; നിരവധിപ്പേർ കുടുങ്ങിയതായി റിപ്പോർട്ട്
ഒഡാവി: അഹമ്മദാബാദിലെ ഒഡാവിയിൽ സർക്കാർ ഭവന നിർമാണ പദ്ധതി പ്രകാരം നിർമിച്ച കെട്ടിടം തകർന്നു വീണു. അപകടത്തിൽപ്പെട്ട നാലു പേരെ രക്ഷപ്പെടുത്തി. പത്തു പേർ കെട്ടിടത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ദേശീയ ദുരന്തനിവാരണസേനയുടെയും അഗ്നിശമനസേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

കെട്ടിടം തകർന്നു വീഴാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ ഇവിടെനിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. എന്നാൽ ചിലർ ഒഴിഞ്ഞുപോകാൻ കൂട്ടാക്കിയിരുന്നില്ല. ഇവരാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
More in Latest News :