+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ള്ളം കെ​ട്ടി​നി​ന്ന, മ​ണ്ണി​ടി​ച്ചി​ൽ നേ​രി​ട്ട വീ​ടു​ക​ൾ​ക്ക് 10,000 രൂ​പ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു ദി​വ​സ​ത്തി​ൽ അ​ധി​കം വെ​ള്ളം കെ​ട്ടി​നി​ന്ന​തോ മ​ണ്ണി​ടി​ച്ചി​ൽ അ​ട​ക്ക​മു​ള്ള കാ​ര​ണ​ങ്ങ​ളാ​ൽ വീ​ട് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​കു​ക​യും ചെ​യ്ത ഓ​രോ കു​ടും​ബ​ത്തി​നും ഒ​റ്റ​
വെ​ള്ളം കെ​ട്ടി​നി​ന്ന, മ​ണ്ണി​ടി​ച്ചി​ൽ നേ​രി​ട്ട വീ​ടു​ക​ൾ​ക്ക് 10,000 രൂ​പ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു ദി​വ​സ​ത്തി​ൽ അ​ധി​കം വെ​ള്ളം കെ​ട്ടി​നി​ന്ന​തോ മ​ണ്ണി​ടി​ച്ചി​ൽ അ​ട​ക്ക​മു​ള്ള കാ​ര​ണ​ങ്ങ​ളാ​ൽ വീ​ട് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​കു​ക​യും ചെ​യ്ത ഓ​രോ കു​ടും​ബ​ത്തി​നും ഒ​റ്റ​ത്ത​വ​ണ ആ​ശ്വാ​സ ധ​ന​സ​ഹാ​യ​മാ​യി 10,000 രൂ​പ അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. സം​സ്ഥാ​ന ദു​ര​ന്ത പ്ര​തി​ക​ര​ണ നി​ധി​യി​ൽ​നി​ന്ന് 3800 രൂ​പ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന് 6200 രൂ​പ​യും ന​ൽ​കാ​ൻ റ​വ​ന്യു, ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പു​ക​ൾ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

പ്ര​ള​യ​ക്കെ​ടു​തി​യി​ൽ​പ്പെ​ട്ട​വ​ർ വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങു​ന്പോ​ൾ 10,000 രൂ​പ വീ​തം ന​ൽ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​ട്ടും പ​ല​യി​ട​ത്തും തു​ക ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ഉ​ത്ത​ക​വി​റ​ക്കി​യ​ത്. സം​സ്ഥാ​ന​ത്തെ പ്ര​ള​യ​ബാ​ധി​ത​മാ​യി പ്ര​ഖ്യാ​പി​ച്ച 452 വി​ല്ലേ​ജു​ക​ളി​ലു​ള്ള​വ​ർ​ക്കു തു​ക ല​ഭി​ക്കും.

പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​തോ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​കു​ക​യോ ചെ​യ്ത വീ​ടി​ന് നാ​ലു ല​ക്ഷം രൂ​പ വീ​ത​വും വീ​ടും സ്ഥ​ല​വും ന​ഷ്ട​മാ​യ​വ​ർ​ക്ക് സ്ഥ​ലം വാ​ങ്ങാ​ൻ പ​രാ​മാ​വ​ധി ആ​റു ല​ക്ഷം അ​ട​ക്കം പ​ത്തു ല​ക്ഷം രൂ​പ​യും ല​ഭ്യ​മാ​ക്കും. മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ഷ്ട​മാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രു​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നു തു​ക ല​ഭ്യ​മാ​ക്കും.
More in Latest News :