ന്യൂഡൽഹി: യുഎഇയുടെ പ്രളയസഹായവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ കേരളത്തെ അപമാനിക്കുന്ന പരാമർശം നടത്തിയ വിവാദ മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിക്കു പിന്തുണയുമായി ബിജെപി എംപിയും റിപ്പബ്ളിക് ടിവി ചാനലിന്റെ സഹ ഉടമയുമായ രാജീവ് ചന്ദ്രശേഖർ രംഗത്ത്. മലയാളികൾ നാണം കെട്ടവരാണെന്ന തരത്തിൽ അർണബ് പറഞ്ഞതായി സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം നടത്തുന്നത് കോമാളികളാണെന്നും ഇത് നുണയാണെന്നും രാജീവ് ചന്ദ്രശേഖർ ട്വിറ്റ് ചെയ്തു.
കേരളത്തെ സഹായിക്കാൻ യുഎഇ പ്രഖ്യാപിച്ച 700 കോടിയെ കുറിച്ചുള്ള ചർച്ചയിലാണ് അർണബ് മലയാളികളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. ഇന്ത്യയിലെ ഏറ്റവും നാണംകെട്ട ജനത എന്ന് കേരളീയരെ അർണബ് വിശേഷിപ്പിച്ചു.
സംഭവം പ്രചരിച്ചതോടെ മലയാളികൾ അർണബ് എഡിറ്ററായ റിപ്പബ്ലിക്ക് ടിവിയുടെ ഫേസ്ബുക്ക് പേജിലും അർണാബിന്റെ പേജിലും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. റിപ്പബ്ലിക്ക് ടിവിയുടെ ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ റേറ്റിംഗ് കുറച്ച് കൊണ്ടും സൈബർ മലയാളികൾ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നു.

Theres a few clowns on social media trying to build a fake narrative abt @republic ‘s editor #Arnab calling Malayalis “shameless”
— Rajeev Chandrasekhar (@rajeev_mp) August 25, 2018
Its a LIE (watch video) n smells of usual Congress style nonsense 😅
Im respndng bcoz some of u asking me abt this !#RebuildIngKerala pic.twitter.com/sx9K941CWt