ന്യൂഡൽഹി: അകാലി ദൾ നേതാവും ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി തലവനുമായ മൻജിത് സിംഗിനു നേരെ യുഎസിൽ ആക്രമണം. കാലിഫോർണിയയിൽ ഒരു സംഘമാളുകൾ ചേർന്ന് മൻജിതിനെ ആക്രമിക്കുകയായിരുന്നു.
യൂബാ സിറ്റി ഗുരുദ്വാരയ്ക്കു സമീപത്തുവച്ച് മൻജിത് സിംഗിനെ തള്ളി താഴെയിട്ട സംഘം, അദ്ദേഹത്തെ ചവിട്ടുകയും തലപ്പാവ് ഉൗരിയെറിയുകയും ചെയ്തു. മൻജിത് സിംഗിന്റെ മുഖത്ത് കരി ഓയിൽ ഒഴിച്ചതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. തന്നെ ആക്രമിച്ച സംഘത്തിൽ ഇരുപതിനും മുപ്പതിനും ഇടയിൽ ആളുണ്ടായിരുന്നെന്നും അവർ കൈയേറ്റം ചെയ്തപ്പോൾ ഗുരുദ്വാരയുടെ മഹിമ കാത്തുസൂക്ഷിക്കാൻ ഒപ്പമുണ്ടായിരുന്നവരോടു ശാന്തത പാലിക്കാൻ താൻ ആവശ്യപ്പെട്ടെന്നും മൻജിത് പറഞ്ഞു.
ഒരാഴ്ചയ്ക്കിടെ മൻജിത്തിനു നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. തിങ്കളാഴ്ച ന്യൂയോർക്കിലെ ഒരു ടിവി സ്റ്റുഡിയോയ്ക്കു പുറത്ത് മൻജിത്തിനും കുടുംബത്തിനും നേരെ ആക്രമണം നടന്നിരുന്നു.
യുകെ, യുഎസ് എന്നിവിടങ്ങളിലെ ഖാലിസ്ഥാൻ വിഘടനവാദ സംഘടനകളിലെ അംഗങ്ങൾ അടുത്ത കാലത്തായി പ്രതിഷേധം ഉയർത്തിയിരുന്നു. ലണ്ടനിൽ ഓഗസ്റ്റ് 12-ന് "ലണ്ടൻ ഡിക്ലറേഷൻ ഓണ്‍ റഫറണ്ടം 2020’ എന്ന പേരിൽ നടത്തിയ റാലി നയതന്ത്ര ആശയക്കുഴപ്പത്തിലേക്കും നയിച്ചു.

A group of people attacked me & my relatives in #NewYork. This will not scare me away from my path to serve the community. I have fought & I will fight till my last breath.Such cowardly incidents do not scare me.🙏 @SushmaSwaraj @USAmbIndia @IndiainNewYork https://t.co/au9SUx1qrt
— Manjit Singh GK (@ManjitGK) August 21, 2018