ന്യൂഡൽഹി: ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ചെയർമാനായി ഏയ്റോ സ്പേസ് ശാത്രജ്ഞൻ ജി. സതീഷ് റെഡിയെ കേന്ദ്രസർക്കാർ നിയമിച്ചു. എസ്. ക്രിസ്റ്റഫർ വിരമിച്ച ഒഴിവിലേക്കാണ് സതീഷിനെ നിയമിച്ചത്.
കേന്ദ്രമന്ത്രിസഭ യോഗമാണ് സതീഷിന്റെ നിയമനത്തിന് അംഗീകാരം നൽകിയത്. രണ്ട് വർഷത്തേക്കാണ് നിയമനം. മിസൈൽ സംവിധാനങ്ങളുടെ ഗവേഷണത്തിൽ പ്രശസ്തനാണ് സതീഷ്. ഏയറോ സ്പേസ് ടെക്നോളജിക്ക് നിരവധി സംഭാവനകളാണ് സതീഷ് നൽകിയിരിക്കുന്നത്.