ഹരിദ്വാർ: ഉത്തരാഖണ്ഡിലുണ്ടായ കനത്തമഴയെ തുടർന്നു ഗംഗ കരകവിഞ്ഞതോടെ തീരത്ത് അതീവ ജാഗ്രത നിർദേശം. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് അധികൃതർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്. ഹരിദ്വാറിലെ ജലനിരപ്പ് 293.25 മീറ്റർ കടന്നതോടെയാണ് മുന്നറിയിപ്പ് നൽകിയത്.
ഹരിദ്വാറിലും ഋഷികേശിലും ഏതാനും ദിവസങ്ങളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. പ്രദേശത്ത് പലയിടത്തും മണ്ണിടിച്ചിലുണ്ടാകുകയും ചെയ്ത്. തീർഥാടകരും വിനോദസഞ്ചാരികളും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. ഗംഗയുടെ തീരത്തുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.