ലണ്ടൻ: കോടികളുടെ ബാങ്ക് വായ്പാ തട്ടിപ്പു നടത്തിയ വിട്ട വിജയ് മല്യ രാജ്യം വിടുന്നതിനു മുമ്പ് മുതിർന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ലണ്ടനിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ബാങ്കുകളെ കബിളിപ്പിച്ച മല്യയെപ്പോലുള്ള വ്യവസായ പ്രമുഖർക്ക് അനായാസം രാജ്യം വിടാൻ നരേന്ദ്ര മോദി സർക്കാർ വഴിയൊരുക്കിയെന്നും രാഹുൽ ആരോപിച്ചു. ബിജെപി നേതാക്കളെ മല്യ കണ്ടതായി രാഹുൽ ആരോപിച്ചെങ്കിലും പേര് വെളിപ്പെടുത്താൻ തയാറായില്ല. മല്യ രാജ്യം വിടുന്നതിനു മുമ്പ് മുതിർന്ന ബിജെപി നേതാക്കളെ കണ്ടിരുന്നു. ഇതിന് തെളിവുണ്ട്. താൻ അവരുടെ പേര് പറയില്ലെന്നും രാഹുൽ പറഞ്ഞു.
ഇന്ത്യൻ ജയിലുകൾ വളരെ പ്രയാസം നിറഞ്ഞവയാണ്. എന്നാൽ മല്യപ്പോലെയുള്ളവർക്ക് അതായിരിക്കില്ല. നീതി ഇന്ത്യയിലെ ജനങ്ങൾക്ക് എല്ലാവർക്കും ഒരുപോലെയാണെന്നും രാഹുൽ പറഞ്ഞു. മല്യക്കായി മുംബൈയിലെ ജയിലുകളിൽ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സിബിഐ കഴിഞ്ഞ ദിവസം ലണ്ടൻ കോടതിയിൽ അറിയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പരാമർശം. മല്യയെ അപേക്ഷിച്ചുനോക്കുമ്പോൾ ഇന്ത്യൻ ജയിലുകൾ മാന്യതയുള്ളവയാണെന്നും രാഹുൽ പറഞ്ഞു.