+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്കം; കോ​ൺ​ഗ്ര​സ് നി​ര്‍​ണാ​യ​ക ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി കോ​ൺ​ഗ്ര​സ് അ​തി​വേ​ഗം ബ​ഹു​ദൂ​രം മു​ന്നോ​ട്ട്. തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ര്‍​ണാ​യ​ക ക​മ്മി​
തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്കം; കോ​ൺ​ഗ്ര​സ് നി​ര്‍​ണാ​യ​ക ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ച്ചു
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി കോ​ൺ​ഗ്ര​സ് അ​തി​വേ​ഗം ബ​ഹു​ദൂ​രം മു​ന്നോ​ട്ട്. തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ര്‍​ണാ​യ​ക ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ച്ചു. പ്ര​ക​ട​ന പ​ത്രി​ക ത​യാ​റാ​ക്ക​ല്‍, ഏ​കോ​പ​നം, പ്ര​ച​ര​ണം തു​ട​ങ്ങി മൂ​ന്ന് നി​ര്‍​ണാ​യ​ക ക​മ്മി​റ്റി​ക​ളാ​ണ് ശ​നി​യാ​ഴ്ച രൂ​പീ​ക​രി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ങ്ങ​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​ന്ന​തി​ന് ഒ​മ്പ​തം​ഗ കോ​ര്‍ ക​മ്മി​റ്റി​യും, പ്ര​ക​ട​ന പ​ത്രി​ക രൂ​പം ന​ല്‍​കാ​നാ​യി 19 അം​ഗ മാ​നി​ഫെ​സ്റ്റോ ക​മ്മി​റ്റി, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ങ്ങ​ള്‍​ക്ക് ചു​ക്കാ​ന്‍ പി​ടി​ക്കാ​ന്‍ 13 അം​ഗ പ​ബ്ലി​സി​റ്റി ക​മ്മി​റ്റി എ​ന്നി​വ​യ്ക്കാ​ണ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി രൂ​പം ന​ല്‍​കി​യ​ത്. എ.​കെ ആ​ന്‍റ​ണി​യും കെ.​സി വേ​ണു​ഗോ​പാ​ലും ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് ഒ​മ്പ​തം​ഗ കോ​ര്‍​ക​മ്മി​റ്റി. ഗു​ലാം ന​ബി ആ​സാ​ദ്, പി.​ചി​ദം​ബ​രം, അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്, മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ, അ​ഹ​മ്മ​ദ് പ​ട്ടേ​ല്‍, ജ​യ​റാം ര​മേ​ശ്, ര​ണ്‍​ദീ​പ് സു​ര്‍​ജേ​വാ​ല, എ​ന്നി​വ​രാ​ണ് മ​റ്റ് അം​ഗ​ങ്ങ​ള്‍.

ശ​ശി ത​രൂ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് പ്ര​ക​ട​ന പ​ത്രി​ക ത​യാ​റാ​ക്കാ​നു​ള്ള ക​മ്മി​റ്റി. പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ നി​ശ്ച​യി​ക്കാ​നു​ള്ള ക​മ്മി​റ്റി​യി​ല്‍ വി.​ഡി സ​തീ​ശ​നും ഉ​ള്‍​പ്പെ​ടു​ന്നു. ക​മ്മി​റ്റി രൂ​പീ​ക​ര​ണ​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സ് സ​ജീ​വ​മാ​ക്കി​യ​താ​യി സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് വ്യ​ക്ത​മാ​ക്കി.
More in Latest News :