+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തനിക്കെതിരായ വീഡിയോ വ്യാജമെന്ന് എം.ഐ.ഷാനവാസ്; ഡിജിപിക്ക് പരാതി നൽകും

വയനാട്: തനിക്കെതിരേ നവമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്ന് എം.ഐ.ഷാനവാസ് എംപി. മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ പ്രദേശങ്ങളിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പടെയുള
തനിക്കെതിരായ വീഡിയോ വ്യാജമെന്ന് എം.ഐ.ഷാനവാസ്; ഡിജിപിക്ക് പരാതി നൽകും
വയനാട്: തനിക്കെതിരേ നവമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്ന് എം.ഐ.ഷാനവാസ് എംപി. മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ പ്രദേശങ്ങളിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പടെയുള്ള സംഘം സന്ദർശനത്തിന് വരുന്പോൾ തനിക്ക് ക്ഷണം ലഭിച്ചില്ലെന്ന് പരാതി ഉന്നയിക്കുന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. ബോധപൂർവം തെറ്റിദ്ധാരണ പരത്താനാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ജൂണ്‍ 15ന് വയനാട് ചുരം ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടപ്പോൾ അവലോകന യോഗം സർക്കാർ വിളിച്ചിരുന്നു. ഈ യോഗത്തിൽ നിന്നും ജില്ലയിലെ യുഡിഎഫിന്‍റെ ജനപ്രതിനിധികളായ തന്നെയും ബ്ലോക്ക് പ്രസിഡന്‍റ്, പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവരെയും ഒഴിവാക്കിയിരുന്നു. പുതുപ്പാടിയിൽ നടന്ന യോഗത്തിൽ ക്ഷണിക്കാതെ തന്നെ താൻ പങ്കെടുക്കുകയും ചെയ്തിരുന്നു.

വയനാട്ടിലെ ദുരന്ത സ്ഥലങ്ങൾ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ടാണ് താൻ ഇത്തരത്തിൽ പ്രതികരിച്ചതെന്നാണ് വീഡിയോയിൽ പറയുന്നത്. വയനാട് ചുരവുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഷ്ട്രീയം കളിക്കുന്നതിനെയാണ് താൻ അന്ന് കുറ്റപ്പെടുത്തിയത്. യോഗം നടക്കുന്ന വിവരം അറിയിക്കാതെ എങ്ങനെ എത്തുമെന്നാണ് അന്ന് ചോദിച്ചത്. അതിനെയാണ് ഇന്നത്തെ സംഭവവുമായി ബന്ധപ്പെടുത്തി ചിലർ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും ഇത്തരം വ്യാജ പ്രചരണത്തിനെതിരേ ഡിജിപിക്ക് പരാതി നൽകുമെന്നും എം.ഐ.ഷാനവാസ് എംപി പറഞ്ഞു.

More in Latest News :