+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ട​മ​ല​യാ​ർ ഡാ​മി​ന്‍റെ മൂ​ന്ന് ഷ​ട്ട​റു​ക​ൾ അ​ട​ച്ചു

കോ​ത​മം​ഗ​ലം: വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് മ​ഴ കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഇ​ട​മ​ല​യാ​ർ ഡാ​മി​ന്‍റെ മൂ​ന്ന് ഷ​ട്ട​റു​ക​ൾ​അ​ട​ച്ചു. ശേ​ഷി​ക്കു​ന്ന ഒ​രു ഷ​ട്ട​ർ പാ​തി​താ​ഴ്ത്തി പെ​രി​യാ​റി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന
ഇ​ട​മ​ല​യാ​ർ ഡാ​മി​ന്‍റെ മൂ​ന്ന് ഷ​ട്ട​റു​ക​ൾ അ​ട​ച്ചു
കോ​ത​മം​ഗ​ലം: വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് മ​ഴ കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഇ​ട​മ​ല​യാ​ർ ഡാ​മി​ന്‍റെ മൂ​ന്ന് ഷ​ട്ട​റു​ക​ൾ​അ​ട​ച്ചു. ശേ​ഷി​ക്കു​ന്ന ഒ​രു ഷ​ട്ട​ർ പാ​തി​താ​ഴ്ത്തി പെ​രി​യാ​റി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് 100 ഘ​ന​മീ​റ്റ​റാ​യി കു​റ​ച്ചു. സം​ഭ​ര​ണി​യി​ലെ ജ​ല​നി​ര​പ്പ് നി​യ​ന്ത്ര​ണ വി​ധേ​യമായതോടെയാണ് നടപടി. സം​ഭ​ര​ണി​യി​ലേ​ക്കു​ള്ള വെ​ള്ള​ത്തി​ന്‍റെ വ​ര​വ് കു​റ​ഞ്ഞാ​ൽ ഉച്ചയോടെ എല്ലാ ഷട്ടറുകളും താഴ്ത്തിയേക്കുമെന്നാണ് സൂചന.

168.95 മീ​റ്ററാണ് ഇ​ന്ന് രാ​വി​ലെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 169 മീ​റ്റ​റാണ് പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലും ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി വെ​ള്ളം കൂ​ടു​ത​ൽ ഒ​ഴു​ക്കി ക​ള​ഞ്ഞി​രു​ന്നെ​ങ്കി​ലും മ​ഴ​യു​ടെ കാ​ഠി​ന്യം മൂ​ലം സം​ഭ​ര​ണി​യി​ലെ ജ​ല​നി​ര​പ്പ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​രു​ന്നി​ല്ല. അർധരാത്രി 12ന് ജ​ല​നി​ര​പ്പ് കു​റ​ഞ്ഞതോടെ രണ്ടു ഷട്ടറുകൾ താഴ്ത്തുകയായിരുന്നു. രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് മൂന്നാമത്തെ ഷട്ടർ അ​ട​ച്ച​ത്.
More in Latest News :