ഒട്ടാവ: കിഴക്കൻ കാനഡയിൽ വെടിവയ്പിൽ രണ്ടു പോലീസുകാർ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. പാർപ്പിട സമുച്ചയത്തിലായിരുന്നു വെടിവയ്പുണ്ടായത്. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഏഴോടെ ന്യൂബ്രുൺസ്വിക് പ്രവിശ്യയിലായിരുന്നു സംഭവം.