ന്യൂഡൽഹി: രാഷ്ട്രപതിയുടെ വ്യാജ കത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കോളജ് ഡയറക്ടർ അറസ്റ്റിൽ. ബംഗളൂരു മാനേജ്മെന്റ് കോളജ് ഡയറക്ടർ ഹരികൃഷ്ണ മാരം ആണ് അറസ്റ്റിലായത്. യുഎസിൽ ആയിരുന്ന ഹരികൃഷ്ണ കഴിഞ്ഞ മാസമാണ് ബംഗളൂരുവിൽ തിരിച്ചെത്തിയത്.
ഡൽഹി സൈബർ ക്രൈം സെൽ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി നൽകിയ കേസിലാണ് അറസ്റ്റ്. ഡിജിറ്റൽ മാർക്കറ്റിംഗ് സംബന്ധിച്ച് ഹരികൃഷ്ണ എഴുതിയ പുസ്തകത്തെ അഭിനന്ദിച്ചുകൊണ്ട് പ്രസിഡന്റ് എഴുതിയതെന്ന വ്യാജേന തയാറാക്കിയ കത്താണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പുസ്തകത്തിന്റെ പ്രചാരണത്തിനായി ഇയാൾ ഇത് ഉപയോഗിക്കുകയും ചെയ്തു.
കേസ് രജിസ്റ്റർ ചെയ്യുമ്പോൾ ഹരികൃഷ്ണ യുഎസിൽ ആയിരുന്നു. കേസുമായി സഹകരിക്കാൻ ഇയാൾ കൂട്ടാക്കിയിരുന്നില്ല. ഇതിനെ തുടർന്ന് ഇയാൾക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.