+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാട് കെട്ടിട ദുരന്തം: ദുരന്തനിവാരണ സേന തെരച്ചിൽ നിർത്തി

പാലക്കാട്: നഗരഹൃദയത്തിൽ മുൻസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം മൂന്നുനില കെട്ടിടം തകർന്നു വീണ സ്ഥലത്ത് നടത്തിവന്നിരുന്ന തെരച്ചിൽ ദുരന്തനിവാരണ സേന അവസാനിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടോടെയാണ് ഇന്നത്തെ തെരച്ചിൽ അവസ
പാലക്കാട് കെട്ടിട ദുരന്തം: ദുരന്തനിവാരണ സേന തെരച്ചിൽ നിർത്തി
പാലക്കാട്: നഗരഹൃദയത്തിൽ മുൻസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം മൂന്നുനില കെട്ടിടം തകർന്നു വീണ സ്ഥലത്ത് നടത്തിവന്നിരുന്ന തെരച്ചിൽ ദുരന്തനിവാരണ സേന അവസാനിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടോടെയാണ് ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചത്. ശനിയാഴ്ച രാവിലെ വീണ്ടും തെരച്ചിൽ നടത്തുമെന്ന് ദുരന്തനിവാരണ സേന അറിയിച്ചിട്ടുണ്ട്.

വ്യാഴാഴ്ച ഉ​ച്ച​യ്ക്ക് 1.15 ഓടെയാണ് അറ്റകുറ്റപ്പണിക്കിടെ കെട്ടിടം തകർന്നു വീണത്. പിന്നാലെ ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലിൽ 10 പേരെ പരിക്കുകളോടെ പുറത്തെടുത്തു. രാത്രി വൈകി നിർത്തിവച്ച തെരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുന്നതിനാണ് തെരച്ചിൽ തുടരുന്നത്. ആരെയും കാണാതായത് സംബന്ധിച്ച പരാതികളൊന്നും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.
More in Latest News :