+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സരിതയുടെ കത്തിന് പിന്നിൽ ഗണേഷ്കുമാറാണെന്ന് ഉമ്മൻ ചാണ്ടി

കൊട്ടാരക്കര: സംസ്ഥാനത്തെ കോണ്‍ഗ്രസ് പാർട്ടിയെ പിടിച്ചുലച്ച സോളാർ വിവാദവുമായി ബന്ധപ്പെട്ട കേസിൽ പുതിയ വെളിപ്പെടുത്തലുമായി ഉമ്മൻ ചാണ്ടി രംഗത്ത്. നിരവധി രാഷ്ട്രീയ നേതാക്കൾക്കും തനിക്കും എതിരേ സരിത ആരേ
സരിതയുടെ കത്തിന് പിന്നിൽ ഗണേഷ്കുമാറാണെന്ന് ഉമ്മൻ ചാണ്ടി
കൊട്ടാരക്കര: സംസ്ഥാനത്തെ കോണ്‍ഗ്രസ് പാർട്ടിയെ പിടിച്ചുലച്ച സോളാർ വിവാദവുമായി ബന്ധപ്പെട്ട കേസിൽ പുതിയ വെളിപ്പെടുത്തലുമായി ഉമ്മൻ ചാണ്ടി രംഗത്ത്. നിരവധി രാഷ്ട്രീയ നേതാക്കൾക്കും തനിക്കും എതിരേ സരിത ആരോപണങ്ങൾ ഉന്നയിച്ച തയാറാക്കിയ കത്തിന് പിന്നിൽ പ്രവർത്തിച്ചത് കെ.ബി.ഗണേഷ്കുമാർ എംഎൽഎയാണെന്ന് ഉമ്മൻ ചാണ്ടി മൊഴി നൽകി. കേസുമായി ബന്ധപ്പെട്ട് കൊട്ടാരക്കര കോടതിയിൽ നൽകിയ മൊഴിയിലാണ് ഉമ്മൻ ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സരിതയുടെ കത്തിൽ കൂടുതൽ പേജുകൾ കൂട്ടിച്ചേർത്തത് ഗണേഷ്കുമാറാണ്. മന്ത്രിസ്ഥാനം ലഭിക്കാത്തതിന്‍റെ വിരോധം തീർക്കുക എന്ന ലക്ഷ്യമായിരുന്നു ഗണേഷിന്േ‍റതെന്നും സരിതയുടെ ആരോപണങ്ങൾക്കെല്ലാം പിന്നിൽ ഈ ഉദ്ദേശമായിരുന്നുവെന്നും ഉമ്മൻ ചാണ്ടിയുടെ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
More in Latest News :