+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനൊരുങ്ങി 600 ഭീകരർ; പിന്തുണയുമായി പാക്കിസ്ഥാൻ സൈന്യം‍?

ന്യൂഡൽഹി: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനൊരുങ്ങി 600ലേറെ പേർ അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ തമ്പടിച്ചിട്ടുണ്ടെന്ന് ഇന്‍റലിജന്‍റ്സ് റിപ്പോർട്ട്. പാക് സൈന്യത്തിന്‍റെ പിന്തുണയും ഇവർക്കുണ്ടെന്നും ആഭ്യന്തരമന്
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനൊരുങ്ങി 600 ഭീകരർ; പിന്തുണയുമായി പാക്കിസ്ഥാൻ സൈന്യം‍?
ന്യൂഡൽഹി: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനൊരുങ്ങി 600ലേറെ പേർ അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ തമ്പടിച്ചിട്ടുണ്ടെന്ന് ഇന്‍റലിജന്‍റ്സ് റിപ്പോർട്ട്. പാക് സൈന്യത്തിന്‍റെ പിന്തുണയും ഇവർക്കുണ്ടെന്നും ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ മാധ്യമമായ സീന്യൂസാണ് ഇത് സംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്.

പാക്കിസ്ഥാൻ ബോർഡർ ആക്ഷൻ ഫോഴ്സിലെ അംഗങ്ങളാണ് ഭീകരർക്ക് പിന്തുണ നൽകുന്നതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പാക്ക് അധീന കാഷ്മീരിൽ ഇന്ത്യ മിന്നലാക്രമണം നടത്തിയതിനു ശേഷം ഇതാദ്യമായാണ് ഇത്രയും ഭീകരർ‌ നുഴഞ്ഞുകയറ്റ ശ്രമവുമായെത്തുന്നത്.

കെറാൻ സെക്ടറിൽ 117 പേരും മച്ചിൽ സെക്ടറിൽ 96 പേരും ടാംഗ്ധർ സെക്ടറിൽ 79 പേരും നുഴഞ്ഞുകയറാൻ തയറെടുപ്പുകൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളത്. ഇവയുൾപ്പെടെ 10 സെക്ടറുകൾ ഭീകരർ നുഴഞ്ഞുകയറ്റത്തിന് പദ്ധതിയിടുന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഈ വർഷം ജൂലൈ 22 വരെ 110 ഭീകരരെ സൈന്യം വധിച്ചെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ കണക്ക്. 2017ൽ 213ഉം 2016ൽ 150ഉം 2015ൽ 108ഉം ഭീകരരെയാണ് സൈന്യം വധിച്ചത്.
More in Latest News :