+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോക ബാഡ്മിന്‍റണ്‍: സൈന പുറത്ത്

ബെയ്ജിംഗ്: ലോക ബാഡ്മിന്‍റണ്‍ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൈന നെഹ് വാൾ ക്വാർട്ടർ ഫൈനലിൽ തോറ്റു പുറത്തായി. മുൻ ഒളിന്പിക്സ് ചാന്പ്യൻ സ്പെയിന്‍റെ കരോളിന മാരിനോട് നേരിട്ടുള്ള ഗെയിമുകൾക്ക് തോറ്റാണ് ഇന്ത
ലോക ബാഡ്മിന്‍റണ്‍: സൈന പുറത്ത്
ബെയ്ജിംഗ്: ലോക ബാഡ്മിന്‍റണ്‍ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൈന നെഹ് വാൾ ക്വാർട്ടർ ഫൈനലിൽ തോറ്റു പുറത്തായി. മുൻ ഒളിന്പിക്സ് ചാന്പ്യൻ സ്പെയിന്‍റെ കരോളിന മാരിനോട് നേരിട്ടുള്ള ഗെയിമുകൾക്ക് തോറ്റാണ് ഇന്ത്യൻ താരം പുറത്തേക്ക് പോയത്. 21-6, 21-11 എന്ന നിലയിലായിരുന്നു സൈനയുടെ ദയനീയ തോൽവി. 31 മിനിറ്റുകൾ മാത്രം നീണ്ട മത്സരത്തിന്‍റെ ഒരു ഘട്ടത്തിൽ പോലും സൈന മികവ് പുലർത്തിയില്ല.

പത്താം സീഡായിരുന്ന സൈന വീണതോടെ ഒളിന്പിക്സ് വെള്ളി മെഡൽ ജേതാവ് പി.വി.സിന്ധുവിൽ മാത്രമായി ഇന്ത്യൻ പ്രതീക്ഷ ഒതുങ്ങി. പുരുഷ വിഭാഗത്തിൽ സായ് പ്രണീത് ക്വാർട്ടറിൽ എത്തിയതും ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്. കെ.ശ്രീകാന്ത് നേരത്തെ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു.
More in Latest News :