+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആസാം പൗരത്വ രജിസ്റ്റർ സുതാര്യമെന്ന് രാജ്നാഥ് സിംഗ്

ന്യൂഡൽഹി: ആസാം പൗരത്വ രജിസ്റ്റർ വിഷയത്തിൽ ലോക്സഭയിൽ ബഹളം നടക്കവേ വിശദീകരണവുമായി കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്നാഥ് സിംഗ്. പൗരത്വ രജിസ്റ്റർ സുതാര്യമാണെന്നും ഇതിൽ പക്ഷപാതപരമായ പ്രവർത്തനങ്ങളൊന്നും നടന്നിട
ആസാം പൗരത്വ രജിസ്റ്റർ സുതാര്യമെന്ന് രാജ്നാഥ് സിംഗ്
ന്യൂഡൽഹി: ആസാം പൗരത്വ രജിസ്റ്റർ വിഷയത്തിൽ ലോക്സഭയിൽ ബഹളം നടക്കവേ വിശദീകരണവുമായി കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്നാഥ് സിംഗ്. പൗരത്വ രജിസ്റ്റർ സുതാര്യമാണെന്നും ഇതിൽ പക്ഷപാതപരമായ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം സഭയെ അറിയിച്ചു. 1985ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് പൗരത്വ പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനം വന്നതെന്നും പിന്നീട് മൻമോഹൻസിംഗിന്‍റെ ഭരണകാലത്താണ് പട്ടിക പുതുക്കാൻ നിശ്ചയിച്ചതെന്നും പ്രതിഷേധിക്കുന്നവർ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ രജിസ്റ്റർ സംബന്ധിച്ച എല്ലാ നടപടികളും സുതാര്യമാണെന്നും രജിസ്റ്ററിൽ ഇല്ലാത്തവർക്കെതിരെ ബലപ്രയോഗം ഉണ്ടാകില്ലെന്നും രാജ്നാഥ് വ്യക്തമാക്കി. പട്ടിക സംബന്ധിച്ച് ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും ഇത് തീർത്തും അപലപനീയമാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷ‍യത്തിൽ തൃണമൂൽ എംപിമാർ പ്രതിഷേധവുമായെത്തിയതിനേത്തുടർന്ന് സഭ നിർത്തിവച്ചിരുന്നു.
More in Latest News :