+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നടിയെ ആക്രമിച്ച കേസ്: അമ്മയിലെ നടിമാരും കക്ഷിചേർന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹർജിയിൽ താരസംഘടനയായ അമ്മയിലെ രണ്ടു നടിമാരും കക്ഷിചേർന്നു. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങളായ രചന നാരായണൻകുട്ടി, ഹണി റോസ് എന്നിവരാണ് ആക്രമണത്തിന
നടിയെ ആക്രമിച്ച കേസ്: അമ്മയിലെ നടിമാരും കക്ഷിചേർന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹർജിയിൽ താരസംഘടനയായ അമ്മയിലെ രണ്ടു നടിമാരും കക്ഷിചേർന്നു. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങളായ രചന നാരായണൻകുട്ടി, ഹണി റോസ് എന്നിവരാണ് ആക്രമണത്തിനിരയായ നടി നൽകിയിരിക്കുന്ന ഹർജിയിൽ കക്ഷി ചേർന്നത്.

കേസിന്‍റെ വിചാരണയ്ക്ക് വനിത ജഡ്ജി വേണം, വിചാരണ തൃശൂർ ജില്ലയിലേക്ക് മാറ്റണം, രഹസ്യ വിചാരണ വേണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആക്രമണത്തിനിരയായ നടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജിയിലാണ് താരസംഘടനയിലെ വനിതാ പ്രാതിനിധ്യം എന്ന നിലയിൽ നടിമാരും ഒപ്പം ചേർന്നിരിക്കുന്നത്.

അതേസമയം ഡബ്ല്യൂസിസി അംഗങ്ങൾ പ്രതിഷേധം ഉയർത്തിയതോടെയാണ് അമ്മ ആക്രമണത്തിനിരയായ നടിക്കൊപ്പം കക്ഷി ചേരാൻ തീരുമാനിച്ചതെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ദിലീപിന് അമ്മയിലേക്ക് തിരിച്ചെടുക്കാൻ അടുത്തിടെ നടന്ന അമ്മയുടെ യോഗം തീരുമാനിച്ചിരുന്നു. ഇത് നടിമാരുടെ പ്രതിഷേധങ്ങളെ തുടർന്ന് പിന്നീട് നടന്നില്ല. ദിലീപ് തന്നെ താൻ താരസംഘടനയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
More in Latest News :