+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂരിൽ കൊക്കൈയിനുമായി നൈജീരിയൻ സ്വദേശി അറസ്റ്റിൽ

ക​ണ്ണൂ​ർ: നഗരത്തിൽ കൊ​ക്കൈ​യി​ൻ വി​ൽ​പ​ന ന​ട​ത്തിയ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശിയെ പോലീസ് അറസ്റ്റ് ചെയ്തു. സി​ൻ​ന്തേ​ര ഫ്രാ​ൻ​സി​സ് (28) ആണ് അറസ്റ്റിലായിരിക്കുന്നത്. ക​ണ്ണൂ​ർ ടൗ​ൺ എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി
കണ്ണൂരിൽ കൊക്കൈയിനുമായി നൈജീരിയൻ സ്വദേശി അറസ്റ്റിൽ
ക​ണ്ണൂ​ർ: നഗരത്തിൽ കൊ​ക്കൈ​യി​ൻ വി​ൽ​പ​ന ന​ട​ത്തിയ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശിയെ പോലീസ് അറസ്റ്റ് ചെയ്തു. സി​ൻ​ന്തേ​ര ഫ്രാ​ൻ​സി​സ് (28) ആണ് അറസ്റ്റിലായിരിക്കുന്നത്. ക​ണ്ണൂ​ർ ടൗ​ൺ എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യും സം​ഘ​വുമാണ് പ്രതിയെ വലയിലാക്കിയത്.

രാ​ജ്യാ​ന്ത​ര കൊ​ക്കൈ​യിൻ വി​ൽ​പ​ന​യി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് സം​ശ​യി​ക്കു​ന്നു. മും​ബൈ​യി​ൽ താ​മ​സി​ക്കു​ന്ന ഇയാൾ ബം​ഗ​ളൂ​രു​വി​ൽ വി​മാ​ന​മി​റ​ങ്ങി ബ​സി​ൽ ക​ണ്ണൂ​രി​ലെ​ത്തു​ക​യാ​യി​രു​ന്നു. റെ​യി​ൽ​വേ മു​ത്ത​പ്പ​ൻ ക്ഷേ​ത്ര പ​രി​സ​ര​ത്ത് കൊ​ക്കൈ​ൻ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നും പു​തി​യ വി​പ​ണി ക​ണ്ടെ​ത്തു​ന്ന​തി​ന് ഒ​രാ​ളെ കാ​ത്ത് നി​ൽ​ക്കു​ന്പോ​ഴാ​ണ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളു​ടെ പ​ഴ്സി​ൽ നി​ന്നും മൂ​ന്നു ഗ്രാം ​കൊ​ക്കൈ​യി​ൻ പി​ടി​കൂ​ടി. ഇ​തി​ന് അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ 60,000 രൂ​പ വി​ല​വ​രു​മെ​ന്ന് പോലീസ് പ​റ​ഞ്ഞു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.
More in Latest News :